മദ്യ വ്യാപനം തടയണം

Wednesday 22 February 2023 12:43 AM IST
കേരള പ്രദേശ് മദ്യവിരുദ്ധ സമിതി നടത്തിയ പ്രതിഷേധ കൂട്ടായ്മ ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ ഉത്ഘാടനം ചെയ്യുന്നു.

ആലപ്പുഴ :കേരള സർക്കാർ പുതിയ മദ്യ നയത്തിന് രൂപം നൽകുമ്പോൾ കൂടുതൽ മദ്യം സമൂഹമധ്യേ വ്യാപിക്കാതിരിക്കുവാനുള്ള നയത്തിന് വേണം രൂപം നൽകേണ്ടതെന്ന് ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു. സർക്കാർ പുതിയ മദ്യ നയം രൂപവൽക്കരിക്കുമ്പോൾ സർക്കാരിന്റെ മുമ്പാകെ സമർപ്പിക്കേണ്ട നിവേദനം ചർച്ച ചെയ്യാൻ വേണ്ടി കൂടിയ കേരള പ്രദേശ് മദ്യ വിരുദ്ധ സമിതിയുടെ സംസ്ഥാനതല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് മൗലാന ബഷീർ അധ്യക്ഷത വഹിച്ചു .എം. ഇ .ഉത്തമക്കുറുപ്പ് ,എം. ഡി .സലീം ,എച്ച്. സുധീർ ,ഈ. ഷാവുദീൻ. ഷീല ജഗധരൻ, ഹക്കിം മുഹമ്മദ് രാജാ, ആശ കൃഷ്ണാലയം ,ശ്യാമള പ്രസാദ് ,ടി.പി .രാമചന്ദ്രൻ, ഹരികുമാർ കളർകോട്,എൻ.എൻ.ഗോപിക്കുട്ടൻ,അഡ്വ. ദിലീപ് ചെറിയനാട് ,ആന്റണി കരിപ്പാശ്ശേരി , ഡി.ഡി.സുനിൽകുമാർ,എന്നിവർ പങ്കെടുത്തു

Advertisement
Advertisement