ഇൻഷ്വറൻസ് തുക കൈമാറി

Wednesday 22 February 2023 12:48 AM IST
അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുക എച്ച് .സലാം എം. എൽ .എ കൈമാറുന്നു.

അമ്പലപ്പുഴ: അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഇൻഷ്വറൻസ് തുക കൈമാറി. ഉൾനാടൻ മത്സ്യത്തൊഴിലാളികളായ കുട്ടനാട് മത്സ്യ ഗ്രാമത്തിലെ നീലംപേരൂർ ഈര പൊറ്റപ്പറമ്പിൽ ബെന്നി ചാക്കോ, കൈനകരി തോട്ടുവാത്തല, അരയ ശേരിൽ പുരുഷൻ എന്നിവരുടെ കുടുംബങ്ങൾക്കാണ് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നുള്ള ഇൻഷുറൻസ് തുക വിതരണം ചെയ്തത്. ബെന്നി ചാക്കോയുടെ ആശ്രിതർക്ക് 10.12 ലക്ഷവും, പുരുഷന്റെ ആശ്രിതർക്ക് 10 ലക്ഷം രൂപയുമാണ് നൽകിയത്. ഇരുവരുടെയും ഭാര്യമാരായ ആൻസി ചാക്കോ, സുധർമ്മിണി എന്നിവർക്ക് എച്ച് .സലാം എം. എൽ .എ തുക വിതരണം ചെയ്തു. മത്സ്യ തൊഴിലാളി കടാശ്വാസ കമ്മീഷൻ അംഗം സി .ഷാംജി, ഫിഷറീസ് ഓഫീസർ ടി. ജോൺസൺ, ജയാ സാധുപാലൻ എന്നിവർ പങ്കെടുത്തു.