ഏകൻ 24ന്
Wednesday 22 February 2023 6:03 AM IST
ലാ ഫ്രെയിംസിന്റെ ബാനറിൽ നെറ്റോ ക്രിസ്റ്റഫർ രചനയും നിർമ്മാണവും സംവിധാനവും നിർവഹിക്കുന്ന ഏകൻ ഫെബ്രുവരി 24ന് റിലീസ് ചെയ്യും. അഞ്ജലി കൃഷ്ണ, പുനലൂർ തങ്കച്ചൻ, അഡ്രിൻ, മാസ്റ്റർ ആദർശ്, സജി സോപാനം, സനേഷ്, അശോകൻ, സിനി, ഗണേഷ്, വിഷ്ണുപ്രിയ, ദിലീപ്, അഖിലൻ ചക്രവർത്തി എന്നിവരാണ് താരങ്ങൾ. ഛായാഗ്രഹണം പ്രശാന്ത്, എഡിറ്റർ വിപിൻ മണ്ണൂർ, സംഗീതം റോണി റാഫേൽ, പി.ആർ.ഒ : അജയ് തുണ്ടത്തിൽ.