വാർഷികാഘോഷവും അവാർഡു വിതരണവും

Wednesday 22 February 2023 1:43 AM IST

പാലോട്: നന്ദിയോട് എസ്.കെ.വി ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും പ്രതിഭകൾക്കുള്ള അവാർഡ് വിതരണവും മികവുത്സവവും നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്റെ അദ്ധ്യക്ഷതയിൽ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. ബാലതാരം ദേവനന്ദ മുഖ്യാതിഥിയായി. സ്കൂൾ മാനേജർ ജി.മോഹൻദാസ്, ട്രസ്റ്റ് സെക്രട്ടറി റാണി മോഹൻ ദാസ് ,ഐ.പി.ജയലത, എ.എസ്.ബിനു,രമേഷ്ചന്ദ്രൻ ,എം ആർ.രാജു, എസ്.ബി.ജയകുമാരി, സി.വി.ഹരിലാൽ എന്നിവർ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് റാണി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.എസ്.പ്രദീപ് നന്ദിയും പറഞ്ഞു.