വീട് കുത്തിത്തുറന്ന് മൂന്നരപവനും 45000 രൂപയും കവർന്നു
Tuesday 21 February 2023 10:53 PM IST
ചീമേനി : ആലന്തട്ട അമ്പലത്തിന് അരികെയുള്ള കെ. എസ്. എഫ്. ഇ ജീവനക്കാരൻ മധുവിന്റെ വീട്ടിൽ നിന്ന് മൂന്നര പവന്റെ ആഭരണങ്ങളും 45000 രൂപയും കവർന്നു. ഇന്നലെ ഉച്ചയ്ക്കാണ് കവർച്ച നടന്നത്. മധുവും ഭാര്യയും ജോലിക്ക് പോയതിനാൽ വീട് പൂട്ടി കിടക്കുകയായിരുന്നു. വീട്ടിൽ തന്നെ ഉണ്ടായിരുന്ന കമ്പിപ്പാര എടുത്താണ് വാതിൽ കുത്തി തുറന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
വീടിന് സമീപത്തായുള്ള കടയിലുണ്ടായിരുന്നവരുടെ ശ്രദ്ധയിൽ പെടാതെയായിരുന്നു കവർച്ച. ഡോഗ് സ്കോഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ചീമേനി എസ്. ഐമാരായ കെ. അജിത, ബാബു എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തി. കഴിഞ്ഞ 11ന് തൊട്ടടുത്തുള്ള കയ്യൂർ പാലോത്ത് ഞണ്ടാടിയിലെ രവി കൂട്ടായ്ക്കാരുടെ വീട്ടിൽ നിന്ന് 6500 രൂപ കവർന്നിരുന്നു.