മോഷണക്കേസ്: നാല് പ്രതികൾ പിടിയിൽ

Wednesday 22 February 2023 1:56 AM IST

കോതമംഗലം: മോഷണക്കേസിൽ കോതമംഗലത്ത് നാല് യുവാക്കൾ അറസ്റ്റിൽ. പായിപ്ര പാലോപാലത്തിങ്കൽ ഷാഹുൽ ഹമീദ് (22), പഴയിടത്ത് അൽത്താഫ് (21) കീരംപാറ ഊഞ്ഞാപ്പാറ പുത്തൻപുരയ്ക്കൽ ബേസിൽ (27), പുത്തൻപുരയ്ക്കൽ അപ്പു (26) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്.

അന്യസംസ്ഥാന തൊഴിലാളികളുടെ പണിസ്ഥലങ്ങളിൽനിന്ന് മൊബൈൽഫോണും പണവും മോഷ്ടിക്കുകയും ചേലാട് മിനിപ്പടിയിൽ നിറുത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽനിന്ന് പണമടങ്ങിയ ബാഗും മോഷ്ടിച്ച കേസിലെ പ്രതികളാണ് ഷാഹുൽ ഹമീദും അൽത്താഫും. ഊഞ്ഞാപ്പാറയിലെ വീട് കുത്തിത്തുറന്ന് പണവും ഗൃഹോപകരണങ്ങളും മോഷ്ടിച്ച കേസിലെ പ്രതികളാണ് ബേസിലും അപ്പുവും. പ്രതികളെ റിമാൻഡ് ചെയ്തു.

അന്വേഷണ സംഘത്തിൽ എസ്.ഐമാരായ ആൽബിൻ സണ്ണി, എം.എം റജി, മാർട്ടിൻ, എം.ടി. റജി, എ.എസ്.ഐമാരായ സലീം, ദേവസി തുടങ്ങിയവർ പങ്കെടുത്തു.