വനിതാ വികസന കോർപ്പറേഷൻ 35-ാം വാർഷികം
Wednesday 22 February 2023 1:50 AM IST
തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ 35-ാം വാർഷികത്തോടനുബന്ധിച്ച് ഇന്നും നാളെയും വഴുതയ്ക്കാട് ശ്രീമൂലം ക്ലബിൽ വിമൻ ഡെവലപ്മെന്റ് സമ്മിറ്റ്- എസ്കലേറ സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്ഥാപക മന്ത്രിയായിരുന്ന കെ.ആർ ഗൗരിഅമ്മയുടെ പേരിലാരംഭിക്കുന്ന എൻഡോവ്‌മെന്റിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. മന്ത്രി ആന്റണി രാജു കോർപ്പറേഷന്റെ മുൻ ചെയർപേഴ്സൺമാരെ ആദരിക്കും. രാവിലെ 10ന് നടക്കുന്ന ടെക്നിക്കൽ സെക്ഷനിൽ ചെയർപേഴ്സൺ കെ.സി റോസക്കുട്ടി അദ്ധ്യക്ഷത വഹിക്കും. 23ന് രാവിലെ 9.30ന് കെ.ആർ ഗൗരിഅമ്മ എൻഡോവ്‌മെന്റ് ടോക്ക് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.