മരിയൻ എൻജിനിയറിംഗ് കോളേജിൽ അദ്ധ്യാപക പരിശീലന പരിപാടി

Wednesday 22 February 2023 1:47 AM IST

കഴക്കൂട്ടം: സാങ്കേതിക സർവകലാശാലയുടെ നേതൃത്വത്തിൽ നടക്കുന്ന അദ്ധ്യാപക പരിശീലന പരിപാടി കഴക്കൂട്ടം മരിയൻ എൻജിനിയറിംഗ് കോളേജിൽ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്‌തു. വി. ശശി എം.എൽ.എ, കോളേജ് മാനേജർ ഫാ.വിൽഫ്രഡ്‌, പ്രിൻസിപ്പൽ ഡോ.ജെ. ഡേവിഡ്, ബർസാർ ഫാ. സുധീഷ്, സിവിൽ വിഭാഗം മേധാവിയും പ്രോഗ്രാം കോ ഓർഡിനേറ്ററുമായ ഡോ.എസ്. നാരായണൻ, പ്രോഗ്രാം കോ ഓർഡിനേറ്റർ അഭിജിത്ത് ആർ.പി എന്നിവർ പങ്കെടുത്തു. 24 വരെയാണ് പരിശീലന പരിപാടി നടക്കുന്നത്.