നെടുമ്പാശേരിയിൽ 85ലക്ഷം രൂപയുടെ സ്വർണം പിടിച്ചു
Wednesday 22 February 2023 12:13 AM IST
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ശരീരത്തിലും പാദരക്ഷയിലുമായി ഒളിപ്പിച്ച് കൊണ്ടുവന്ന 85ലക്ഷംരൂപയുടെ അനധികൃത സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. സംഭവത്തിൽ പാലക്കാട് സ്വദേശി മുഹമ്മദ് പിടിയിലായി.ധരിച്ചിരുന്ന ലെതർ ചെരിപ്പിനടിയിൽ സ്വർണം ഒളിപ്പിച്ചിരിക്കുകയായിരുന്നു. സംശയംതോന്നി ചെരിപ്പ് മുറിച്ചു നോക്കിയപ്പോഴാണ് മിശ്രിത രൂപത്തിൽ സ്വർണം കണ്ടെത്തിയത്. ദേഹപരിശോധനയിൽ മലദ്വാരത്തിനകത്തുനിന്നും മൂന്ന് കാപ്‌സ്യൂൾ രൂപത്തിലാക്കിയ സ്വർണവും കണ്ടെടുത്തു. 1871 ഗ്രാം സ്വർണമാണ് കസ്റ്റംസ് കണ്ടെടുത്തത്.