പെൻഷണേഴ്സ് യൂണിയൻ പെൻഷണേഴ്സ് ബ്ളോക്ക് സമ്മേളനം
Wednesday 22 February 2023 1:14 AM IST
തിരുവനന്തപുരം : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ തിരുവനന്തപുരം സിറ്റി വെസ്റ്റ് ബ്ളോക്ക് സമ്മേളനം ബ്ളോക്ക് പ്രസിഡന്റ് എം.സത്യവ്രതന്റെ അദ്ധ്യക്ഷതയിൽ മന്ത്രി അഡ്വ. ആന്റണി രാജു ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു ജില്ലാ സെക്രട്ടറി ജി.അജയൻ സംഘടനാ റിപ്പോർട്ടും ബ്ളോക്ക് സെക്രട്ടറി പി.ജി. ശശികുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി.അശോക് കുമാർ വരവ് ചെലവുകണക്കും അവതരിപ്പിച്ചു.
സംസ്ഥാന ട്രഷറർ കെ.സദാശിവൻനായർ,സെക്രട്ടറി വിജയ്സിംഗ്,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. പരമേശ്വരൻ തമ്പി,ജി.രാജേന്ദ്രൻ,എസ്.സുധാകരൻ,ജില്ലാ ജോയിന്റ് സെക്രട്ടറി ആർ.ശശിധരൻ,സാംസ്കാരിക സമിതി കൺവീനർ മാറക്കൽ വിജയകുമാർ,ട്രഷറർ വി.അശോക കുമാർ,ബ്ളോക്ക് വനിതാ കമ്മിറ്റി കൺവീനർ ഷീലാ റൊസാരിയോ തുടങ്ങിയവർ സംസാരിച്ചു.പ്രസിഡന്റായി സത്യവ്രതനെയും സെക്രട്ടറിയായി പി.ജി.ശശികുമാറിനെയും തിരഞ്ഞെടുത്തു.