ആശകിരണം കാൻസർ കെയർ കാമ്പയിൻ
Wednesday 22 February 2023 12:24 AM IST
ചേർത്തല : ചേർത്തല ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ കാൻസർ രോഗികൾക്ക് തലമുടി മുറിച്ചു നൽകുകയും കാൻസർ ബോധവത്കരണ സെമിനാറും നടത്തി. സ്‌കൂൾ പ്രിൻസിപ്പൽ കെ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ആശകിരണം പ്രവർത്തകർ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആർ.ലിനിമോൾ,പി.ടി.എ വൈസ് പ്രസിഡന്റ് സിന്ധു ഷൈജു,അദ്ധ്യാപകർ,രക്ഷിതാക്കൾ,വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. 30തിലധികം കുട്ടികളാണ് മുടി ദാനം ചെയ്തത്.സമൂഹത്തിലേക്ക് കാരുണ്യപൂർവം ഇടപെടാനും ചുറ്റുപാടുകളെ സഹാനുഭൂതിയോടെ നോക്കികാണാനും കുട്ടികളെ സജ്ജമാക്കുകയെന്ന ലക്ഷ്യമാണ് കാൻസർ സുരക്ഷ യജ്ഞം മുന്നോട്ടു വെയ്ക്കുന്നതെന്ന് പ്രോഗ്രാം ഓഫീസർ ആർ.ലിനിമോൾ പറഞ്ഞു.