അഞ്ച് വർഷം കൊണ്ട് ആറു പതിറ്റാണ്ടിനേക്കാൾ പുരോഗതി; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

Wednesday 22 February 2023 2:24 AM IST

ന്യൂഡൽഹി:കഴിഞ്ഞ ആറ് പതിറ്റാണ്ടുകളിലേതിനേക്കാൾ ഏറെ ദൂരം നാഗാലാൻഡ് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സഞ്ചരിച്ചതായി കേന്ദ്ര ഐ ടി , ഇലക്ട്രോണിക്സ് ,നൈപുണ്യ വികസന സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നാഗാലാൻഡിലെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി സംസ്ഥാനത്ത് ഈ വികസന നടപടികൾ തുടരാനാണ് ബി.ജെ.പി-എൻ.ഡി.പി.പി സഖ്യം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുരുഹുതോ അസംബ്ലി സീറ്റിലെ ബി.ജെ.പി സ്ഥാനാർത്ഥി എച്ച്. ഖെഹോവിയുടെ പ്രചാരണയോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. അടിസ്‌ഥാന സൗകര്യം, റോഡുകൾ, ആശുപത്രികൾ, ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ എന്നിവയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിലൂടെ സംസ്ഥാനത്തിന്റെ വികസനം പൂർണമായും യാഥാർഥ്യമാകും. അദ്ദേഹം പറഞ്ഞു. ഗ്രാമത്തിലെ മുതിർന്ന പൗരന്മാരുമായും പാർട്ടി പ്രവർത്തകരുമായും മന്ത്രി സംവദിച്ചു.