വടക്ക് കിഴക്കൻ മേഖലയിൽ അക്രമം കുറഞ്ഞു: അമിത് ഷാ
ന്യൂഡൽഹി: ബി.ജെ.പി ഭരണത്തിൽ വടക്ക് കിഴക്കൻ മേഖലയിൽ അക്രമ സംഭവങ്ങളിൽ 70 ശതമാനം കുറവുണ്ടായിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. നാഗലാൻഡിലെ ടുൻസാങ്ങിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരക്ഷ സൈനികരുടെ മരണത്തിൽ 60 ശതമാനവും സാധാരണക്കാരുടെ മരണത്തിൽ 83 ശതമാനവും കുറവുണ്ടായി. നാഗലാൻഡിലെ സിംഹഭാഗത്ത് നിന്നും 1958 ലെ സായുധ സേനയ്ക്കുള്ള പ്രത്യേകാധികാരങ്ങൾ എടുത്തുകളഞ്ഞതായും മൂന്നോ നാലോ വർഷം കൊണ്ട് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് മുഴുവൻ ഈ നിയമം നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി
ഇന്ന് മേഘാലയിൽ
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് മേഘാലയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തും. 11 മണിക്ക് ഷില്ലോങ്ങിലെ മാൽക്കി ഗ്രൗണ്ടിൽ നടക്കുന്ന റാലിയിൽ പങ്കെടുക്കും. 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മേഘാലയ സന്ദർശിക്കും. തുറയിൽ നടക്കുന്ന റാലിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി ഷില്ലോങ്ങിൽ റോഡ് ഷോയും നടത്തും.