പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യു.കെയും

Wednesday 22 February 2023 6:35 AM IST

ലണ്ടൻ : പ്രതിരോധ വ്യാവസായിക സഹകരണം വർദ്ധിപ്പിക്കാനും സൈനിക മേഖലയിലെ നിർമ്മാണത്തിലും വികസനത്തിലും സഹകരിച്ച് പ്രവർത്തിക്കാനും ഒരുങ്ങി ഇന്ത്യയും യു.കെയും. ഇന്നലെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും യു.കെ ഡിഫൻസ് സെക്രട്ടറി ബെൻ വാലസും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ഇൻഡോ - പസഫിക് ഉൾപ്പെടെ മറ്റ് സുരക്ഷാ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. ഇന്ത്യയുടെ വളർച്ചയിൽ പങ്കാളികളാകാനും ഇന്ത്യയിലെ നിർമ്മാണ,​ വ്യവസായ മേഖലകളിൽ സഹകരിക്കാനും യു.കെ കമ്പനികളെ ക്ഷണിക്കുന്നതായി രാജ്‌നാഥ് സിംഗ് ബെൻ വാലസിനെ അറിയിച്ചു.