ജോർജിയ മെലോനി യുക്രെയിനിൽ

Wednesday 22 February 2023 6:48 AM IST

കീവ് : ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി ഇന്നലെ യുക്രെയിൻ സന്ദർശിച്ചു. കഴിഞ്ഞ ദിവസം യുക്രെയിനിലെത്തിയ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റേത് പോലെ മുൻകൂട്ടി പ്രഖ്യാപിക്കാതെയുള്ള സന്ദർശനമായിരുന്നു മെലോനിയുടേത്. പോളണ്ട് അതിർത്തിയിൽ നിന്ന് ട്രെയിനിൽ കീവിലെത്തിയ മെലോനി യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തി.