മുരുക്കുംപുഴയിൽ ശാസ്ത്ര സദസ് സംഘടിപ്പിച്ചു
Thursday 23 February 2023 1:53 AM IST
മുരുക്കുംപുഴ: മുരുക്കുംപുഴ കൾച്ചറൽ ഓർഗനൈസേഷൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വർദ്ധിച്ചുവരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ജനങ്ങളിൽ ശാസ്ത്ര അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ശാസ്ത്ര സദസ് സംഘടിപ്പിച്ചു. മുരുക്കുംപുഴ ദൗലത്തിൽ നടന്ന ശാസ്ത്ര സദസ് പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ചന്തവിള മുരളി ഉദ്ഘാടനം ചെയ്തു. മുരുക്കുംപുഴ കൾച്ചറൽ ഓർഗനൈസേഷൻ ലൈബ്രറി പ്രസിഡന്റ് എ.കെ. ഷാനവാസിന്റെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജെ.എം റഷീദ്, ലയൺസ് ക്ലബ് സോൺ ചെയർമാൻ പ്രൊഫസർ എം. ബഷീർ, മുരുക്കുംപുഴ ലയൺസ് ക്ലബ് പ്രസിഡന്റ് ഷാജി ഖാൻ. എം.എ, സ്റ്റാലിൻ ഡബ്ല്യൂ. ഗോമസ്റ്റ്, മംഗലപുരം നേതൃ സമിതി കൺവീനർ ജോർജ്ജ് ഫെർണാണ്ടസ്, എസ്. ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.