മണ്ണയത്ത് മോഷണം വ്യാപകമാകുന്നു
Thursday 23 February 2023 1:28 AM IST
വെഞ്ഞാറമൂട്: പുല്ലമ്പാറ, വെമ്പായം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ മണ്ണയത്ത് മോഷണം വ്യാപകമാകുന്നു. പ്രദേശത്ത് തുടർച്ചയായി മോഷണം നടക്കുന്നതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്. പൊലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം മണ്ണയം ഹീരാ വില്ലയിൽ ഷിഹാബുദീന്റെ പുകപ്പുര പൊളിച്ച് 750 റബർ ഷീറ്റ് മോഷ്ടിച്ചതാണ് അവസാന സംഭവം. മാസങ്ങൾക്ക് മുൻപ് ഇതേ വീട്ടിൽ കാറിൽ നിന്ന് 1.25 ലക്ഷം രൂപ മോഷണം പോയിരുന്നു. കരിക്കുഴി എൻ.എച്ച് മൻസിലിൽ സലിം, എ.ആർ ബിൽഡിംഗിൽ അബ്ദുൽ മജീദ്, മണ്ണയം പാലുവള്ളി വീട്ടിൽ വിഷ്ണു, നിഹാസ് മൻസിലിൽ നിസാർ എന്നിവരുടെ വീടുകളിൽ നിന്ന് അടുത്തടുത്ത ദിവസങ്ങളിൽ റബർ ഷീറ്റ് മോഷണം പോയിരുന്നു. കൂടാതെ പ്രദേശത്തെ ആരാധനാലയങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്നു മോഷണവും നടന്നിട്ടുണ്ട്.