ജോയിന്റ് കൗൺസിൽ വർക്കല മേഖല സമ്മേളനം
വർക്കല: ജോയിന്റ് കൗൺസിൽ വർക്കല മേഖലാ സമ്മേളനം 24ന് വർക്കല ടി.എ.മജീദ് സ്മാരക ഹാളിൽ (ജി.എൽ.സുമേഷ് നഗർ) നടക്കും. രാവിലെ 10ന് പതാക ഉയർത്തൽ. 10.30ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വർക്കല മേഖലാ പ്രസിഡന്റ് ചന്ദ്രബാബു. എസ്. അദ്ധ്യക്ഷത വഹിക്കും. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം വി.ബാലകൃഷ്ണൻ, നോർത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല, ജില്ലാസെക്രട്ടറി കെ.സുരകുമാർ, ജോയിന്റ് സെക്രട്ടറി ബൈജു ഗോപാൽ എന്നിവർ സംസാരിക്കും. മേഖലാ സെക്രട്ടറി എ.ആർ.അരുൺജിത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ഉച്ചയ്ക്ക് ശേഷം ചർച്ച, പ്രമേയ അവതരണം പുതിയ മേഖലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എന്നിവ നടക്കും. സിവിൽ സർവീസിലെ മികച്ച സേവനത്തിന് വർക്കല മേഖലാ പരിധിയിലുള്ള ജീവനക്കാർക്കായി ജോയിന്റ് കൗൺസിൽ ഏർപ്പെടുത്തിയ എം.എൻ.വി.ജി. അടിയോടി പുരസ്കാരത്തിന് അർഹനായ മടവൂർ കൃഷി ഭവനിലെ അസിസ്റ്റന്റ് കൃഷി ഓഫീസർ ജി. ശ്രീകുമാറിനെ മേഖലാ സമ്മേളനത്തിൽ ആദരിക്കും.