തിരൂരങ്ങാടിയിൽ വൻ മയക്കുമരുന്ന് വേട്ട: രണ്ട് പേർ അറസ്റ്റിൽ
തിരുരങ്ങാടി : കാറിൽ കടത്തുകയായിരുന്ന 5.280 ഗ്രാം എം.ഡി.എം.എയും 186 ഗ്രാം കഞ്ചാവും തിരൂരങ്ങാടി പൊലീസ് പിടികൂടി. വേങ്ങര സ്വദേശികളായ ചേറൂർ അബ്ദുൽ റൗഫ് (26), വേങ്ങര ഊരകം കുറ്റാളൂർ സ്വദേശി മുഹമ്മദ് മുഹ്സിൻ (23)എന്നിവരാണ് പിടിയിലായത്. തിരൂരങ്ങാടി പനമ്പുഴ റോഡിൽ തിങ്കളാഴ്ച്ച രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. എസ്. എച്ച്.ഒ കെ.ടി. ശ്രീനിവാസൻ, സബ്ബ് ഇൻസ്പെക്ടർ മുഹമ്മദ് റഫീഖ്, എ.എസ്.ഐ സജിനി, സി.പി.ഒമാരായ ലക്ഷ്മണൻ, അമർനാഥ്, ഡാൻസാഫ് സ്ക്വാഡ് എന്നിവർ ചേർന്നാണ് നേതൃത്വം നൽകിയത് . പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി.
.