സ്വീകരണകേന്ദ്രങ്ങളെ ഇളക്കിമറിച്ച് ജനകീയ പ്രതിരോധജാഥ

Wednesday 22 February 2023 9:38 PM IST

തളിപ്പറമ്പ് : സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയി ക്കുന്ന ജാഥയ്ക്ക് ആദ്യസ്വീകരണം ഇന്നലെ രാവിലെ സ്വന്തം നാടായ തളിപ്പറമ്പിലായിരുന്നു . ജാഥ തളിപ്പറമ്പിലെത്തുന്നതിന് മുമ്പ് തന്നെ ചിറവക്കിലെ വിശാലമായ സ്വീകരണ സ്ഥലം ജനസമുദ്രമായി.

പലർക്കും സ്വീകരണ സ്ഥലത്തേക്ക് പ്രവേശിക്കാൻ പോലും സാധിച്ചില്ല. നഗരം അക്ഷരാർത്ഥത്തിൽ പ്രവർത്തകരെ കൊണ്ട് നിറഞ്ഞ് കവിഞ്ഞിരുന്നു. നാനാതുറയിലും പെട്ട ആളുകൾ സ്വീകരണ യോഗത്തിനെത്തിയിരുന്നു. ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകർ മുതൽ ബാലസംഘം പ്രവർത്തകർ വരെ സ്വീകരണത്തിനായി അണിനിരന്നിരുന്നു. ചുവന്ന വളണ്ടിയർമാരുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച് വേദിയിലേക്ക് ഗോവി ന്ദൻ കയറുമ്പോൾ പ്രവർത്തകർ ആവേശകരമായ മുദ്രാവാക്യം മുഴക്കി. ജാഥ എത്തുന്നതിന് മുമ്പ് തന്നെ പൊതുയോഗം ആരംഭിച്ചിരുന്നു. ജാഥാംഗങ്ങളായ കെ.ടി.ജലീലും ജെയ്ക് സി. തോമസും പ്രസംഗിച്ചു.

ശ്രീകണ്ഠപുരം, മട്ടന്നൂർ ,പാനൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കണ്ണൂരിൽ ഇന്നലത്തെ പര്യടനം സമാപിച്ചു.

കെ.സന്തോഷ് സ്വാഗതം പറഞ്ഞു. ടി.കെ.ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. സിനിമാ നടൻ സന്തോഷ് കീഴാറ്റൂർ, ഷെറി ഗോവിന്ദ്, രക്ത സാക്ഷി ധീരജിന്റെ പിതാവ് രാജേന്ദ്രൻ', പി.കെ. ശ്യാമള, സി.എം.കൃഷ്ണൻ , പി. മുകുന്ദൻ എന്നിവർ പങ്കെടുത്തു . എം.വി. ജയരാജൻ, പി.ജയരാജൻ, എം. സ്വരാജ് ഉണ്ടായിരുന്നു.