സ്ത്രീ പദവി പഠനത്തിൽ പരിശീലനം
Wednesday 22 February 2023 10:33 PM IST
പയ്യന്നൂർ : നഗരസഭ വാർഷിക പദ്ധതി സ്ത്രീ പദവി പഠനം പരിശീലന പരിപാടി ആരംഭിച്ചു. നഗരസഭ ഹാളിൽ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ വി.ബാലൻ, ടി.വിശ്വനാഥൻ, സി.ജയ, വി.വി.സജിത, ടി.പി.സെമീറ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ പി.പി. ലീല , ഐ.സി.ഡി.എസ്.സുപ്പർവൈസർ മാരായ വി.വിഭ, എ.പി. ചിത്രലേഖ സംസാരിച്ചു.ഡോ:രവി രാമന്തളി,കില ജില്ല ആർ.പി.മാരായ സി പി.ലക്ഷ്മിക്കുട്ടി, പി.വി.സുജാത എന്നിവർ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകി.കഴിഞ്ഞ 25 വർഷമായി ജനകീയാസൂത്രണം വഴി സ്ത്രീകൾക്ക് മാത്രമായി നടപ്പിലാക്കിയ പദ്ധതികളിലൂടെ അടിസ്ഥാന സൗകര്യ വികസനങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, പൊതുബോധം തുടങ്ങിയ മേഖലകളെ ആസ്പദമാക്കിയുള്ള റിപ്പോർട്ട് തയ്യാറാക്കുന്ന പദ്ധതിയുടെ തുടക്കമെന്ന നിലയിലാണ് പരിശീലനം സംഘടിപ്പിച്ചത്.