ഓൺലൈൻ കേക്ക് തട്ടിപ്പ്: പ്രതി അറസ്റ്റിൽ
Thursday 23 February 2023 3:39 AM IST
ആലങ്ങാട്: ഓൺലൈൻ കേക്ക് ബിസിനസിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയിൽ നിന്ന് സ്വർണവും പണവും തട്ടിയകേസിൽ ഇടുക്കി അടിമാലി മാങ്കുളം തൊഴുത്തുംകുടിയിൽ വീട്ടിൽ പ്രണവ് ശശിയെ (33) ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.
ഹോം മെയ്ഡ് കേക്കുകളുണ്ടാക്കി വില്പന നടത്തിയിരുന്ന മാളികംപീടിക വെളിയത്തുനാട് സ്വദേശിനിയിൽ നിന്നാണ് പണമായും സ്വർണമായും 3.72 ലക്ഷം രൂപ തട്ടിയത്. വീട്ടമ്മയിൽ നിന്ന് ഇയാൾ സ്ഥിരമായി കേക്ക് വാങ്ങിയിരുന്നു. തുടർന്നാണ്, ഓൺലൈൻ ബിസിനസിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയത്.
ബിസിനസ് ആരംഭിക്കാതായതോടെ സംശയംതോന്നി വീട്ടമ്മ പണവും സ്വർണവും തിരികെ ചോദിച്ചപ്പോൾ പ്രതി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോഴാണ് പൊലീസിൽ പരാതിപ്പെട്ടത്. പ്രതിയെ റിമാൻഡ് ചെയ്തു.