മച്ചാട് മാമാങ്കം ഭക്തർക്ക്: അനുഗ്രഹം നൽകി ഉപചാരം ചൊല്ലി പിരിഞ്ഞു

Wednesday 22 February 2023 10:45 PM IST
മച്ചാട് മാമാങ്കത്തിന്റെ സമാപന ചടങ്ങിൽ ഇളയത് അരിയും പൂവും എറിഞ്ഞ് ഭക്തരെ അനുഗ്രഹിക്കുന്നു.

വടക്കാഞ്ചേരി: ഭക്തർക്ക് അനുഗ്രഹം നൽകി ഉപചാരം ചൊല്ലിയതോടെ മച്ചാട് മാമാങ്കത്തിന്റെ ചടങ്ങുകൾ സമാപിച്ചു. തട്ടകവാസികളുടെ ക്ഷേമം അറിയാനായി പറ പുറപ്പെടുന്ന ദിവസം മുതൽ ഊരുചുറ്റുന്ന ഭഗവതിയുടെ പ്രതിപുരുഷനായുള്ള അക്കീക്കര ഇല്ലത്തെ ഇളയത് തിരുവാണിക്കാവ് ക്ഷേത്രത്തിന്റെ വടക്കേ നടയിൽ തട്ടിൽ കയറിയിരുന്ന് അരിയും പൂവും എറിഞ്ഞ് ഭക്തരെ അനുഗ്രഹിച്ചു. ഇതോടെ മച്ചാട് മാമാങ്കത്തിന്റെ പ്രധാന ചടങ്ങുകൾ സമാപിച്ചു. ഇനിയുള്ള ഏഴ് ദിവസങ്ങളിൽ വടക്കേ നടയിലെ കൂത്തുമാടത്തിൽ തോൽപ്പാവ കൂത്ത് അരങ്ങേറും. രാത്രി കൂത്തുകാണാൻ ഭഗവതിയെത്തുമെന്നാണ് സങ്കൽപ്പം.