കെ.ജി.ഒ.എ ഏരിയാ സമ്മേളനം
Thursday 23 February 2023 12:46 AM IST
കോട്ടയം: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ കോട്ടയം സിവിൽ സ്റ്റേഷൻ ഏരിയാ സമ്മേളനത്തിൽ പ്രസിഡന്റ് സി.എസ്. ബിജു പതാകയുയർത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എസ്. ആർ. മോഹന ചന്ദ്രൻ സംഘടന പ്രമേയം അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി കെ.എൻ. രാധാകൃഷ്ണൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ സി.കെ. ബിന്ദു കണക്കവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം അർജ്ജുനൻ പിള്ള, ജില്ലാ സെക്രട്ടറി ഷാജി മോൻ ജോർജ്ജ്, ട്രഷറർ എസ്. ഷൈജു, വൈസ് പ്രസിഡന്റ് ബി. ഷൈല എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.കെ. ബിന്ദു (പ്രസിഡന്റ്), എ. അരുൺ കുമാർ, സി.ആർ. പ്രസാദ് (വൈസ് പ്രസിഡന്റുമാർ), കെ.എൻ. രാധാകൃഷ്ണൻ നായർ (സെക്രട്ടറി), ടി. ബൾക്കീസ്, പി.ജി. റെജി (ജോയിന്റ് സെക്രട്ടറിമാർ), കെ.ആർ. ഷേർളി (ട്രഷറർ).