വേനൽ ചൂട് കടുക്കുമ്പോൾ ദാഹമകറ്റാൻ കരിക്ക് മുതൽ തണ്ണിമത്തൻ വരെ

Thursday 23 February 2023 3:51 AM IST

ആറ്റിങ്ങൽ: വേനൽ ചൂട് കടുക്കുമ്പോൾ ദാഹമകറ്റാൻ നാവിൽ തേനൂറും ഫ്രുഡ്സുകളുമായി വഴിയോരങ്ങൾ. കരിക്ക് മുതൽ തണ്ണിമത്തൻ വരെ നിരവധി ഇനങ്ങളാണിപ്പോൾ റോഡ് വക്കിൽ സുലഭം. ദാഹമകറ്റാൻ 40 രൂപയുടെ കരിക്ക് മുതൽ കിലോയ്ക്ക് 15 രൂപയുടെ തണ്ണി മത്തനും എവിടെയും സുലഭം. തണ്ണിമത്തൻ നിറങ്ങൾ കൊണ്ട് വ്യത്യസ്ത പുലർത്തുന്നു. സാധാരണ തണ്ണിമത്തനു പുറമേ കിരണും, സുലഭമാണങ്കിലും പുറംതോടിന് മാത്രം മഞ്ഞ നിറമുള്ളതും തോടിനും കാമ്പിനും മഞ്ഞ നിറമുള്ളതും വിപണിയിലുണ്ട്. ഉള്ളിൽ മഞ്ഞ നിറമുള്ള തണ്ണിമത്തനും സുലഭമായ മാർക്കറ്റിലുണ്ടങ്കിലും വില അല്പം കൂടുതലാണ്.

കരിക്കാണങ്കിൽ നാടനാണ് ഏറെ പ്രിയം. ഗൗളി ഗാത്രത്തിനും ആവശ്യക്കാർ ഏറെയുണ്ട്. ഇതിനെല്ലാം പുറമേയാണ് മുസംബി, ഓറഞ്ച്, ആപ്പിൾ, മാതളം തുടങ്ങി ഒട്ടേറെ പഴങ്ങൾ വേറെയും. യാത്രയിൽ വിശപ്പും ദാഹവും അകറ്റാൻ ഇതിനേക്കാൾ നല്ലത് മറ്റൊന്നില്ല. വഴി യാത്രക്കാരുടെ സൗകര്യങ്ങൾ കണക്കിലെടുത്ത് തണൽ മരങ്ങളുടെ ചുവട് തേടി കച്ചവടക്കാരുടെ നീണ്ട നിര തന്നെയുണ്ട്. ഇതിനെല്ലാം പുറമേ വിവിധ ശീതള പാനീയങ്ങളും നിരന്ന് കഴിഞ്ഞു.

Advertisement
Advertisement