കോൺഗ്രസ് നിയോജക മണ്ഡലം കൺവെൻഷൻ

Thursday 23 February 2023 12:10 AM IST

കോട്ടയം: കോൺഗ്രസ് നടത്തുന്ന സമരങ്ങൾ ജനങ്ങൾ ഏറ്റെടുക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു. ഡി.സി.സി ഓഫീസിൽ നടന്ന നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്. രാജീവ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, യു.ഡി.എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, വെസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് ടി.സി. റോയി, നന്ദിയോട് ബഷീർ, യൂജിൻ തോമസ്, എം.പി. സന്തോഷ്‌ കുമാർ, ജോണി ജോസഫ്, ബോബി ഏലിയാസ്, മഞ്ജു ചന്ദ്രൻ, സാബു മാത്യു, ഇട്ടി അലക്സ് തുടങ്ങിയവർ പങ്കെടുത്തു.