സാന്ത്വന പെൻഷൻ പദ്ധതി ഉദ്ഘാടനം

Thursday 23 February 2023 12:14 AM IST

വൈക്കം: സംസ്ഥാന സർവീസ് പെൻഷണേഴ്‌സ് യൂണിയന്റ നേതൃത്വത്തിൽ തുടങ്ങിയ സാന്ത്വന പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം ജില്ലാ പ്രസിഡന്റ് ജോസഫ് മൈലാടി നിർവഹിച്ചു. ടൗൺ പ്രസിഡന്റ് പി.ബി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. എം.ജി. സോമനാഥ്, എൻ.ആർ. പ്രദീപ് കുമാർ, പി. രമേശൻ, പി. വിജയകുമാർ, ആർ. സന്തോഷ്, ബി. അജിത് കുമാർ, ജി. മോഹൻ കുമാർ, എ.വി. പുരുഷോത്തമൻ, സി.എൻ. സോവകുമാർ, വി. സുകുമാരൻ, പി.കെ. ഓമന എന്നിവർ പ്രസംഗിച്ചു. വൈക്കം ടൗൺ കമ്മി​റ്റി നടപ്പാക്കിയ പദ്ധതിയിൽ ഗുരുതര രോഗം മൂലം കഷ്ടപ്പെടുന്നവരെയും മ​റ്റ് പെൻഷനുകൾ ലഭിക്കാത്തവരെയും ഉൾപ്പെടുത്തും. ആദ്യഘട്ടത്തിൽ വൈക്കം ടൗണിലെ രണ്ടു പേർക്ക് പ്രതിമാസം 1000 രൂപ വീതം നൽകും. പുതിയ ഭാരവാഹികൾ: പി.ബി. മോഹനൻ (പ്രസിഡന്റ്), പി.പി. വിജയകുമാർ (സെക്രട്ടറി), ആർ. സന്തോഷ് (ട്രഷറർ).