സ്വീകരണം നൽകി
Thursday 23 February 2023 1:15 AM IST
മുഹമ്മ: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ യുവജന സംഘടനയായ കേരള മുസ്‌ലിം യുവജന ഫെഡറേഷന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിൽ നിന്നും ആരംഭിച്ച കേരളമൈത്രി ജാഥക്ക് മണ്ണഞ്ചേരിയിൽ സ്വീകരണം നൽകി. സ്വാഗത സംഘം ചെയർമാൻ സി.എം.മുഹമ്മദ് മുസ്‌ലിഹ് ബാഖവി അദ്ധ്യക്ഷനായി. മണ്ണഞ്ചേരി സെന്റ് മേരീസ് ചർച്ച് വികാരി ഫാദർ കുര്യൻ ഇളംങ്ങുളം ഉദ്ഘാടനം ചെയ്തു.കാവുങ്കൽ കനിവ് നേച്ചർ വില്ലേജ് പ്രസിഡന്റ് സി.പി.രവീന്ദ്രൻ മാനവ മൈത്രി സന്ദേശം നൽകി. ജാഥ ക്യാപ്ടന്മാരായ ഷംസുദ്ദീൻ മന്നാനി ഇലവുപാലം, കാലാളി സുലൈമാൻ ദാരിമി എന്നിവർ വിഷയാവതരണം നടത്തി. ഷാജി പനമ്പള്ളി സ്വാഗതം പറഞ്ഞു.