ശതാബ്ദി ആഘോഷ ഉദ്ഘാടനം 25ന്
Thursday 23 February 2023 12:16 AM IST
കോട്ടയം: സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയുടെ ബാഹ്യകേരള മിഷൻ പ്രവർത്തനമായ പർക്കാൽ മിഷന്റ് ശതാബ്ദി ആഘോഷ ഉദ്ഘാടനം 25ന് വൈകിട്ട് മൂന്നിന് കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്ററിൽ മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. മാർത്തോമ്മാ സഭ ബിഷപ്പ് ഡോ. ഏബ്രഹാം മാർ പൗലോസ് മുഖ്യ പ്രഭാഷണം നടത്തും. രാവിലെ ഒമ്പതിന് മഹായിടവകയുടെ 19 മിഷൻ ഫീൽഡുകളുടെ നേതൃത്വത്തിൽ സാംസ്കാരിക പരിപാടി നടക്കും. സി.എസ്.ഐ സിനഡ് മിഷൻ ഡയറക്ടർ ഫാ. മാക്സിൻ ജോൺ ഉദ്ഘാടനം ചെയ്യും. 24ന് ഉച്ചയ്‌ക്ക് രണ്ടിന് മിഷൻ എക്സിബിഷനും വൈകിട്ട് അഞ്ചിന് മിഷനറി സമ്മേളനവും കുടുംബ സംഗമവും നടക്കും.