പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
Thursday 23 February 2023 12:21 AM IST
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ വിവിധ വാർഡുകളിലെ കുടിവെള്ള വിതരണം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ഇതിന് പരിഹാരം കാണുന്നതുവരെ തുടർന്ന് സമരങ്ങൾ സംഘടിപ്പിക്കുമെന്ന് മണ്ഡലം കമ്മിറ്റി ഭാവാഹികൾ അറിയിച്ചു. ജി .സുബീഷ് ,ജോമോൻ ലോറൻസ്, എസ്. ശിഹാബുദ്ദീൻ ,അനസ് നിസാം, ഷഫീഖ്,ട്രീല്ലീ, ഷാനവാസ്,എന്നിവർ പങ്കെടുത്തു. വിയാനി പള്ളി പ്രദേശത്തെ ആർ ഒ പ്ലാന്റ്,പുന്നപ്ര സുനാമി കോളനി വലിയപറമ്പിലെ കുഴൽക്കിണർ എന്നിവ നവംബറിൽ പ്രവർത്തിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും അത് പാലിക്കപ്പെട്ടിട്ടില്ല .