ലഹരിക്കെതിരെ ജനസദസ് 

Thursday 23 February 2023 1:25 AM IST
ലഹരിമരുന്ന് വ്യാപനത്തിനെതിരെ സി.പി.ഐ മാന്നാർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനസദസ്സ് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.സി.എ അരുൺ കുമാർ ഉദ്‌ഘാടനം ചെയ്യുന്നു

മാന്നാർ: ലഹരിമരുന്ന് വ്യാപനത്തിനെതിരെ സി.പി.ഐ മാന്നാർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്നാർ മാർക്കറ്റ് ജംഗ്‌ഷനിൽ ജനസദസ് സംഘടിപ്പിച്ചു. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.സി.എ അരുൺ കുമാർ ഉദ്‌ഘാടനം ചെയ്തു. ബി.രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഫാദർ സാം കുട്ടമ്പേരൂർ, എസ്.വൈ.എസ് ഹരിപ്പാട് സോൺ പ്രവർത്തക സമിതിയംഗം ഡോ.ഫൈസൽ.എസ് എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി. ജി.ഹരികുമാർ, അഡ്വ.ഉണ്ണികൃഷ്ണൻ, സുധീർ എലവൻസ്, കെ.ജെ തോമസ്, എം.എൻ സുരേഷ്, കവിത സുരേഷ്, ശശി കെ.ബി, രാധാകൃഷ്ണൻ പുലിയൂർ, ശശി കാട്ടിലേത്ത്, മധു വെഞ്ചാൽ, ഇക്ബാൽ അർച്ചന എന്നിവർ സംസാരിച്ചു.