ഹെൽത്ത് കാർഡ് വിതരണം
Thursday 23 February 2023 12:26 AM IST
ചേർത്തല: ചേർത്തല മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചേർത്തലയിലെ വ്യാപാരികൾക്കായി മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡ് വിതരണവും നടത്തി. ഭക്ഷ്യ വിതരണമേഖലയിൽ ഏർപ്പെടുന്ന മുഴുവൻ പേർക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കിയ സാഹചര്യത്തിലാണ് അസോസിയേഷന്റെ ഇടപെടൽ. മർച്ചന്റ്സ് അസോസിയേഷൻ ഓഫീസിൽ നടന്ന ക്യാമ്പിന് ഡോ. എബ്രഹാം നെയ്യാരപ്പള്ളി നേതൃത്വം നല്കി. അസോസിയേഷൻ പ്രസിഡന്റ് കെ.വി.സാബുലാൽ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സിബി പഞ്ഞിക്കാരൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ബി.ഭാസി, പി.ശ്രീവത്സലപ്പണിക്കർ,ജേക്കബ് ചെറിയാൻ എന്നിവർ സംസാരിച്ചു.