അയൽക്കുട്ടങ്ങൾക്ക് പരിശീലനം

Thursday 23 February 2023 12:28 AM IST
ഒപ്പം കാമ്പെയിന്റെ ഭാഗമായി അയൽക്കൂട്ട സംഘാടനം സംബന്ധിച്ച മൊഡ്യൂൾ പരിശീലനം നഗരസഭാ ക്ഷേമകാര്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ജി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: നഗരസഭയും കുടുംബശ്രീയും ചേർന്ന് നടപ്പാക്കുന്ന ഒപ്പം കാമ്പെയിന്റെ ഭാഗമായി ചിട്ടയായ അയൽക്കൂട്ട സംഘാടനം സംബന്ധിച്ച മൊഡ്യൂൾ പരിശീലനം സംഘടിപ്പിച്ചു. നഗരസഭാ ക്ഷേമകാര്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ജി.രഞ്ജിത്ത് പരിശീലനം ഉദ്ഘാടനം ചെയ്തു.

ഇതുവരെ പരിശീലനം ലഭിക്കാത്തതും പുതുതായി അംഗത്വം ലഭിച്ചതുമായ അയൽക്കൂട്ട പ്രതിനിധികൾക്കും എ.ഡി.എസ്, സി.ഡി.എസ് അംഗങ്ങൾക്കുമാണ് പരിശീലനം സംഘടിപ്പിച്ചത്. കുടംബശ്രീ പരിശീലന ഗ്രൂപ്പായ ഏക് സാതിന്റെ റിസോഴ്സ് പേഴ്സൺമാരായ ജലജ ശ്രീനി,ശ്രീദേവി പ്രകാശൻ എന്നിവർ ക്ലാസെടുത്തു.

സി.ഡി.എസ്.ചെയർപേഴ്സൺ അഡ്വ.പി.ജ്യോതിമോൾ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്സൺ ശോഭാജോഷി,നഗരസഭ സെക്രട്ടറി ടി.കെ.സുജിത്, സി.ഡി.എസ്. വൈസ്‌ചെയർപേഴ്സൺ എം.എ.മഞ്ജു,സി.ആർ.രമ്യ തുടങ്ങിയവർ സംസാരിച്ചു. സി.ഡി.എസ്.അക്കൗണ്ടന്റ് കെ.ടി.സന്ധ്യമോൾ സ്വാഗതവും മെമ്പർ സെക്രട്ടറി നസിയ നിസാർ നന്ദിയും പറഞ്ഞു.

Advertisement
Advertisement