എം.ഡി.എം.എയുമായി കോളേജ് വിദ്യാർത്ഥി പിടിയിൽ
Thursday 23 February 2023 12:14 PM IST
ആലപ്പുഴ : കോളേജ് വിദ്യാർത്ഥികൾക്ക് ലഹരിയെത്തിച്ച് നൽകുന്ന പോളിടെക്നിക് വിദ്യാർത്ഥി 0.8 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായി. ആലപ്പുഴ എഴുപുന്ന റെയിൽവേ ട്രാക്ക് ഭാഗത്ത് പേനാരി വീട്ടിൽ അമൽ ജ്യോതിയാണ് (21) തൊടുപുഴ പൊലീസിന്റെ പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് നടത്തിയ പരിശോധനയിൽ തൊടുപുഴ പാപ്പൂട്ടി ഹാളിന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് പ്രതി കച്ചവടം നടത്തിയിരുന്ന ലോഡ്ജുകളിലും ഹോസ്റ്റലുകളിലും പൊലീസ് പരിശോധന നടത്തി. വാട്സ്ആപ്പ് വഴിയാണ് ഇയാളുടെ ഇടപാടുകൾ. തൊടുപുഴ ഡിവൈ.എസ്.പി മധു ബാബു, എസ്.എച്ച്.ഒ വിഷ്ണുകുമാർ, എ.എസ്.ഐമാരായ നജീബ്, ഷംസുദ്ദീൻ, ഉണ്ണിക്കൃഷ്ണൻ, സി.പി.ഒ മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.