ക്ഷേമോദയം സ്‌കൂൾ സംരക്ഷിക്കുന്നതിന് നിയമോപദേശം തേടും: മന്ത്രി വി. ശിവൻകുട്ടി

Thursday 23 February 2023 12:00 AM IST

കയ്പമംഗലം ക്ഷേമോദയം എൽ.പി സ്‌കൂൾ പൂട്ടുന്നതിനെതിരെ സ്‌കൂൾ സംരക്ഷണ സമിതി അംഗങ്ങൾ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയുടെ നേതൃത്വത്തിൽ മന്ത്രി വി. ശിവൻകുട്ടിക്ക് നിവേദനം നൽകുന്നു.

കയ്പമംഗലം: ക്ഷേമോദയം എൽ.പി. സ്‌കൂൾ പൂട്ടുന്നതിന് മാനേജർ സമ്പാദിച്ച ഹൈക്കോടതി വിധിയിൽ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയുടെ നേതൃത്വത്തിൽ സ്‌കൂൾ സംരക്ഷണ സമിതി ഭാരവാഹികൾ മന്ത്രിയെ കണ്ടപ്പോഴായിരുന്നു ഈ പ്രതികരണം. സ്‌കൂൾ പൂട്ടുന്നതിനെതിരെ നാട്ടുകാരായ 1300 പേർ ഒപ്പിട്ട നിവേദനവും സംഘം മന്ത്രിക്ക് കൈമാറി. സ്‌കൂൾ പൂട്ടുന്നതിന് സർക്കാർ എതിരാണെന്നും കോടതി വിധി മൂലമാണ് ഈ സാഹചര്യമുണ്ടായതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സ്‌കൂൾ സംരക്ഷണ സമിതി ഭാരവാഹികളായ ടി.വി. സുരേഷ്, എം.ഡി. സുരേഷ് മാസ്റ്റർ എന്നിവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.