സ്വാഗത സംഘ രൂപീകരണ യോഗം
Thursday 23 February 2023 1:16 AM IST
കല്ലമ്പലം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ മാർച്ച് 17ന് രാവിലെ 10ന് നയിക്കുന്ന ജാഥയ്ക്ക് സ്വീകരണം നൽകുന്നതിന്റെ ഭാഗമായി മണമ്പൂർ എസ്.സി.ബി ഹാളിൽ കൂടിയ സ്വാഗത സംഘ രൂപീകരണ യോഗം മുൻ എം.എൽ.എയും, സി.പി.എം ജില്ലാ കമ്മറ്റി അംഗവുമായ അഡ്വ.ബി.സത്യൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റിയാസ് അദ്ധ്യക്ഷനായി. എ.നഹാസ്,വി.സുധീർ, എസ്.ഗോപാലകൃഷ്ണൻ നായർ, എം.പി.ശശിധരൻ നായർ എന്നിവർ സംസാരിച്ചു. ജാഥയ്ക്ക് ഉജ്ജ്വല വരവേൽപ്പ് നൽകാൻ വേണ്ടിയുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. എ.നഹാസ് ചെയർമാനും, വി.സുധീർ ജനറൽ കൺവീനറുമായ സംഘാടക സമിതിക്ക് രൂപം നൽകി.