കരട് മാസ്​റ്റർ പ്ലാൻ റിപ്പോർട്ട് ഏറ്റുവാങ്ങി

Thursday 23 February 2023 12:00 AM IST

കണ്ണൂർ:സർക്കാരിൽ നിന്നും പ്രസിദ്ധീകരണാനുമതി ലഭിച്ച കണ്ണൂർ കോർപ്പറേഷന്റെ കരട് മാസ്​റ്റർ പ്ലാൻ റിപ്പോർട്ടും മേപ്പുകളും മേയർ അഡ്വ.ടി.ഒ.മോഹനൻ ജില്ലാ ടൗൺ പ്ലാനർ പി.രവികുമാറിൽ നിന്നും ഏറ്റുവാങ്ങി. മേയറുടെ ചേംബറിൽ നടന്ന ചടങ്ങിൽ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, കൗൺസിലർ വി.കെ.ശ്രീലത, കോർപ്പറേഷൻ സെക്രട്ടറി വിനു സി.കുഞ്ഞപ്പൻ, സൂപ്രണ്ടിംഗ് എൻജിനീയർ മണികണ്ഠ കുമാർ, എക്‌സിക്യുട്ടീവ് എൻജിനീയർ പി.രഗേഷ് എന്നിവർ പങ്കെടുത്തു.

കേരളത്തിൽ അമൃത് പദ്ധതിയുടെ കീഴിൽ വരുന്ന മാസ്​റ്റർ പ്ലാനുകളിൽ കണ്ണൂർ കോർപ്പറേഷന്റെ മാസ്​റ്റർ പ്ലാനിനാണ് സർക്കാരിൽ നിന്നുള്ള പ്രസിദ്ധീകരണ അനുമതി ആദ്യം ലഭിച്ചിരിക്കുന്നത്. കണ്ണൂർ നഗരത്തിന്റെ 20 വർഷത്തെ വികസനം മുന്നിൽക്കണ്ട് തയ്യാറാക്കിയതാണ് മാസ്​റ്റർ പ്ലാൻ. മാസ്​റ്റർ പ്ലാൻ അടുത്തു തന്നെ കോർപ്പറേഷൻ വെബ്‌സൈ​റ്റിൽ പ്രസിദ്ധീകരിക്കും.

Advertisement
Advertisement