സുന്നി സെന്റർ ശിലാ സ്ഥാപനം 

Thursday 23 February 2023 12:01 AM IST

കാഞ്ഞങ്ങാട്: നീലേശ്വരം തൈക്കടപ്പുറം അഴിത്തല യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത് എസ്.വൈ.എസ്.എസ് എഫ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ അഴിത്തലയിൽ സ്ഥാപിക്കപ്പെടുന്ന സുന്നി സെന്റർ എന്ന ഓഫീസ് സമുച്ചയത്തിന്റെ ശിലാ സ്ഥാപന കർമ്മം സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ തങ്ങൾ) നിർവഹിച്ചു.ജംഇയ്യത്തുൽ ഉലമ കാഞ്ഞങ്ങാട് സോൺ പ്രസിഡന്റ് അബൂബക്കർ ബാഖവി, സെക്രട്ടറി മുഹമ്മദ് ബഷീർ സഖാഫി തൈക്കടപ്പുറം, കേരള മുസ്ലിം ജമാഅത്ത് കാഞ്ഞങ്ങാട് സോൺ സെക്രട്ടറി അബ്ദുസ്സലാം പുഞ്ചാവി,എസ് വൈ എസ് കാഞ്ഞങ്ങാട് സോൺ പ്രസിഡന്റ് ശിഹാബുദ്ധീൻ അഹ്സനി പാണത്തൂർ, സെക്രട്ടറി റാഷിദ് ഹിമമി സഖാഫി ബംഗളം, കേരള മുസ്ലിം ജമാഅത്ത് നീലേശ്വരം സർക്കിൾ പ്രസിഡന്റ് കെ അബ്ദുൽ ഖാദർ ഹാജി,തുടങ്ങിയവർ പങ്കെടുത്തു. സ്വാഗതസംഘം ചെയർമാൻ ടി പി നൗഷാദ് സ്വാഗതവും പി പി അബ്ദുൽ ഹക്കീം നന്ദിയും പറഞ്ഞു.