പി.ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം ജോണ്‍പോളിന്

Thursday 23 February 2023 1:43 AM IST

തൃശൂർ: പി.ഭാസ്‌കരൻ ഫൗണ്ടേഷൻ പുരസ്‌കാരം തിരക്കഥാകൃത്ത് ജോൺപോളിന് മരണാനന്തര ബഹുമതിയായി സമർപ്പിക്കും. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. മാർച്ച് അഞ്ചിന് കൊടുങ്ങല്ലൂർ പൊലീസ് മൈതാനത്ത് ഭാസ്‌കരസന്ധ്യയിൽ ജോൺപോളിന്റെ ഭാര്യ അയിഷ എലിസബത്ത് പുരസ്‌കാരം ശ്രീകുമാരൻ തമ്പിയിൽ നിന്നും ഏറ്റുവാങ്ങും.

മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. സംവിധായകൻ കമൽ അദ്ധ്യക്ഷനാകും. ആലങ്കോട് ലീലാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും. എം.എൽ.എമാരായ വി.ആർ.സുനിൽകുമാർ, ഇ.ടി.ടൈസൺ, നഗരസഭ ചെയർപേഴ്‌സൺ എം.യു.ഷിനിജ തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ സി.സി.വിപിൻ ചന്ദ്രൻ, സി.എസ്.തിലകൻ, ബക്കർ മേത്തല എന്നിവർ പങ്കെടുത്തു.