ലളിതയുടെ ഓർമ്മകൾക്ക് ഒരാണ്ട്

Thursday 23 February 2023 1:52 AM IST

വടക്കാഞ്ചേരി : മലയാളത്തിന്റെ മാതൃഭാവവും വടക്കാഞ്ചേരിയുടെ മരുമകളുമായ കെ.പി.എ.സി ലളിത വിട പറഞ്ഞിട്ട് ഒരാണ്ട്. മലയാള സിനിമയും, സഹപ്രവർത്തകരും ആരും ഓർക്കാതെയാണ് ഒന്നാം വാർഷികം കടന്നുപോയത്.
വടക്കാഞ്ചേരിയിലടക്കം സ്മൃതി സമ്മേളനങ്ങളോ, അനുസ്മരണമോ ഉണ്ടായില്ല. കെ.പി.എ.സി ലളിതയുടെ മകൻ സിദ്ധാർത്ഥ് ഭരതൻ ലളിത അന്ത്യവിശ്രമം കൊള്ളുന്ന എങ്കക്കാട് പാലിശ്ശേരി തറവാട്ടിൽ പ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒരു വർഷമായിട്ടും അതുണ്ടായില്ല. സംഗീത നാടക അക്കാഡമിയുടെ അദ്ധ്യക്ഷ പദവിയിലാണ് ഒടുവിൽ ലളിത ചെലവഴിച്ചത്. ജീവിച്ചിരിക്കുമ്പോൾ ഒപ്പം കൂടിയിരുന്നവർ പോലും ലളിതയുടെ ഓർമ്മദിനം പങ്കുവയ്ക്കാനെത്തിയില്ല. ഭരതൻ അന്ത്യവിശ്രമം കൊള്ളുന്ന എങ്കക്കാട് പാലിശ്ശേരി തറവാടിനടുത്തുള്ള പാലിശ്ശേരിയിലെ ഓർമ്മയിൽ അന്ത്യവിശ്രമം കൊള്ളുന്ന കെ.പി.എ.സി.ലളിതയുടെ സ്മൃതി മണ്ഡപത്തിൽ കുടുംബക്കാർ പുഷ്പാർച്ചന നടത്തി.

Advertisement
Advertisement