ഭാഗവതോത്സവം 25 മുതല്‍
Thursday 23 February 2023 2:02 AM IST
തൃശൂർ: പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തിൽ ഭാഗവതോത്സവം 25 മുതൽ മാർച്ച് നാലുവരെ നടക്കും. ഗുരുവായൂർ ടൗൺഹാളിൽ നടക്കുന്ന പൈതൃകം ഭാഗവതോത്സവം 25ന് വൈകിട്ട് അഞ്ചിന് സാഹിത്യകാരൻ സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ മുഖ്യാതിഥിയാകും. മാർച്ച് നാലിന് നടക്കുന്ന സമാപനസമ്മേളനത്തിൽ കോട്ടക്കൽ ആര്യവൈദ്യശാല എം.ഡി ഡോ.പി.എം.വാര്യർ മുഖ്യാതിഥിയാകും. വാർത്താസമ്മേളനത്തിൽ ഡോ.ഡി.എം.വാസുദേവൻ, പി.എസ്.പ്രേമാനന്ദൻ, അഡ്വ.രവി ചങ്കത്ത്, ഡോ.കെ.ബി. പ്രഭാകരൻ, കെ.കെ.ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.