പൊതുജനാരോഗ്യ ബിൽ: സ്വാഗതാർഹമെന്ന് എ.എം.എം.ഒ.ഐ

Thursday 23 February 2023 2:05 AM IST

തൃശൂർ : നിയമസഭയിൽ അവതരിപ്പിച്ച പൊതുജനാരോഗ്യ ബിൽ നടപ്പിലാക്കുന്നതിന് മുന്നോടിയായി നിയമസഭ സബ്ജക്ട് കമ്മറ്റിയെ നിയമിച്ചതും ജില്ലകൾ തോറും അദാലത്തുകൾ നടത്തി ലഭിച്ച നിർദ്ദേശങ്ങൾ പരിഗണിക്കുന്നതിന് സർക്കാർ മുന്നോട്ടു വന്നതും സ്വാഗതാർഹമെന്ന് എ.എം.എം.ഒ.ഐ. രണ്ടാം കൊവിഡ് തരംഗത്തെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചത് എല്ലാ ചികിത്സാസമ്പ്രദായങ്ങളെയും ഏകോപിപ്പിക്കാനായത് കൊണ്ടാണ്. ബിൽ നടപ്പിലാക്കുന്നതിന് മുന്നോടിയായി സബ്ജക്ട് കമ്മിറ്റി മുമ്പാകെ ലഭിച്ച നിർദ്ദേശങ്ങളും അദാലത്തുകളിലൂടെ ലഭിച്ച ആശയങ്ങളും ക്രോഡീകരിച്ച് എല്ലാ ചികിത്സാരീതികളെയും ഒരുപോലെ അംഗീകരിച്ച് നടപ്പിലാക്കണമെന്നും ജനറൽ സെക്രട്ടറി ഡോ.ഡി.രാമനാഥൻ ആവശ്യപ്പെട്ടു.