റഷ്യയുമായുള്ള ബന്ധം കല്ലുപോലെ ഉറച്ചത് : ചൈന

Thursday 23 February 2023 6:31 AM IST

മോസ്കോ : റഷ്യയുമായുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ശക്തമാക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം കല്ലുപോലെ ഉറച്ചതാണെന്നും ചൈനയിലെ ഉന്നത നയതന്ത്രജ്ഞനും മുൻ വിദേശകാര്യ മന്ത്രിയുമായ വാംഗ് യീ പറഞ്ഞു. ഇന്നലെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി മോസ്കോയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് വാഗ് യീയുടെ പരാമർശം. ചൈനയിലെ സെൻട്രൽ ഫോറിൽ അഫയേഴ്സ് കമ്മിഷന്റെ ഡയറക്ടർ ആണ് വാഗ് യീ.

അന്താരാഷ്ട്ര സാഹചര്യങ്ങൾ സുസ്ഥിരമാക്കുന്നതിന് ലോക വേദിയിൽ റഷ്യയും ചൈനയും തമ്മിലെ സഹകരണം പ്രധാനമാണെന്ന് പുട്ടിൻ പറഞ്ഞു. ചൈന റഷ്യക്ക് ആയുധങ്ങൾ നൽകാൻ ഒരുങ്ങുകയാണെന്ന് യു.എസ് ആരോപിക്കുന്നതിനിടെയാണ് വാംഗ് യീയുടെ റഷ്യ സന്ദർശനം. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റൊവുമായും വാംഗ് യീ കൂടിക്കാഴ്ച നടത്തി.

Advertisement
Advertisement