നാഷണൽ യൂത്ത് വോളണ്ടിയർ.

Friday 24 February 2023 12:29 AM IST

കോട്ടയം . നെഹ്രു യുവകേന്ദ്രയെ സഹായിക്കുന്നതിനായി കോട്ടയം ജില്ലയിൽ സ്ഥിരതാമസക്കാരായ പത്താം ക്ലാസ് പാസായ യുവതീ,യുവാക്കളിൽ നിന്ന് നാഷണൽ യൂത്ത് വോളണ്ടിയർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണന. പ്രായപരിധി 2023 ഏപ്രിൽ ഒന്നിന് 18 - 29 വയസ്. റഗുലർ വിദ്യാർത്ഥികളും മറ്റു ജോലിയുള്ളവരും അപേക്ഷിക്കേണ്ടതില്ല. പ്രതിമാസ ഓണറേറിയം 5000 രൂപ. പരമാവധി രണ്ടു വർഷത്തേക്കാണ് നിയമനം. ഓൺലൈനായും നിശ്ചിത പ്രെഫോർമയിലും അപേക്ഷിക്കാം. അവസാനതീയതി മാർച്ച് ഒമ്പത്. വെബ്‌സൈറ്റ്: www.nyks.nic.in. ഫോൺ . 04 81 25 65 33 5.

Advertisement
Advertisement