ഉന്നത വിദ്യാഭ്യാസ ധനസഹായം.
Friday 24 February 2023 12:40 AM IST
കോട്ടയം . കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് ഇനിയും അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർ ഫെബ്രുവരി 28 നകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷൻ, പ്രൊഫഷണൽ ഡിഗ്രി, പ്രൊഫഷണൽ പി ജി, ഐ ടി ഐ, ടി ടി സി, പോളി ടെക്‌നിക്ക്, ജനറൽ നഴ്‌സിംഗ്, ബി എഡ്, മെഡിക്കൽ ഡിപ്ലോമ, പരീക്ഷയിൽ ഉന്നത വിജയം നേടിയവരുടെ മാതാപിതാക്കൾക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം ബോർഡിന്റെ വെബ്‌സൈറ്റായ www.agriworkersfund.org ലഭ്യമാണ്.