നേത്രരോഗ നിർണ്ണയ ക്യാമ്പ്.
Friday 24 February 2023 12:38 AM IST
കാഞ്ഞിരപ്പള്ളി . കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ സെന്റ് ഡൊമിനിക്‌സ് കോളേജിൽ 26 ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ സൗജന്യ നേത്ര രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കും. കോളേജ് എൻ എസ് എസ് യൂണിറ്റിന്റെയും, പാറത്തോട് പഞ്ചായത്തിന്റെയും സഹകരണത്തോടെ നടത്തുന്ന ക്യാമ്പിൽ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലെ വിദഗ്ദ്ധരായ ഡോക്ടർമാരടങ്ങുന്ന സംഘം രോഗികളെ പരിശോധിക്കും. കാഴ്ച ,തിമിര പരിശോധന, ഡയബറ്റിക് രോഗികളിൽ നടത്തുന്ന റെറ്റിനോപൊതി പരിശോധന തുടങ്ങിയവയുണ്ട്. ശസ്ത്രക്രിയ നിർദ്ദേശിക്കപ്പെടുന്നവർക്ക് ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ സൗജന്യമായി ചെയ്ത് നൽകും. ക്യാമ്പിന്റെ ഉദ്ഘാടനം രാവിലെ ഒൻപതിന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിക്കും.