ഹെൽത്ത് കാർഡ്: അട്ടിമറിക്കാൻ ശ്രമമെന്ന് ഹോട്ടലുടമകൾ
Friday 24 February 2023 12:00 AM IST
തൃശൂർ: ഭക്ഷണ നിർമ്മാണ വിതരണമേഖലയിൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കിയ തീരുമാനം അട്ടിമറിക്കാൻ ആരോഗ്യ വകുപ്പിൽ ശ്രമമുണ്ടെന്ന് കെ.എച്ച്.ആർ.എ. അംഗീകൃത ഡോക്ടർമാർ ജീവനക്കാരുടെ ത്വക്ക്, കണ്ണ്, ശാരീരിക പരിശോധനകളും റൂട്ടീൻ രക്തപരിശോധനയും നടത്തി ഹെൽത്ത് കാർഡ്‌മേളകൾ സംഘടിപ്പിക്കുന്നതിനിടെ ഒരു വിഭാഗം ജീവനക്കാർ അനാവശ്യമായ നിബന്ധനകൾ അടിച്ചേൽപ്പിക്കുകയാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസ്സോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി. ബിജുലാൽ ആരോപിച്ചു. ഹെൽത്ത് സെന്ററുകളിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അധികാര പരിധികളിലെ പഞ്ചായത്ത് മേഖലകളിൽ അധികാര ദുർവിനിയോഗം നടത്തുകയാണ്. ആരോഗ്യമന്ത്രിയെ ഇക്കാര്യം ധരിപ്പിക്കുമെന്നും സി. ബിജുലാൽ പറഞ്ഞു.