ട്രാവൻകൂർ സിമന്റ്‌സിൽ വിശദീകരണ യോഗം

Friday 24 February 2023 1:27 AM IST

കോട്ടയം: ട്രാവൻകൂർ സിമന്റ്‌സിലെ റഫറണ്ടത്തിന്റെ ഭാഗമായി ട്രാവൻകൂർ സിമന്റ്‌സ് വർക്കേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി) കമ്പനി പടിക്കൽ നടത്തിയ വിശദീകരണ യോഗം സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു ഉദ്ഘാടനം ചെയ്തു. മാനേജ്‌മെന്റിലും വ്യവസായ വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടിട്ടും ട്രാവൻകൂർ സിമന്റ്‌സിൽ ശമ്പള പരിഷ്‌കരണം നടപ്പിലാക്കാത്തത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ ജോയിന്റ് സെക്രട്ടറി സി.എം. അനി അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. രാധാകൃഷ്ണൻ, പി.എസ്. ബിജുമോൻ, കെ.വി. പൊന്നച്ചൻ, സിനി ജോർജ്, സി.ടി. ജയ്‌മോ, എം. ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ട്രാവൻകൂർ സിമന്റ്‌സിൽ ട്രേഡ് യൂണിയനുകളുടെ ഹിത പരിശോധന 25നാണ്.