കസ്തൂർബ ദിനത്തിൽ അമ്മമാർക്ക് ഗാന്ധിദർശൻ വേദിയുടെ സഹായം

Thursday 23 February 2023 5:48 PM IST

തൃശൂർ: കേരള പ്രദേശ് ഗാന്ധി ദർശൻവേദി ജില്ലാ കമ്മിറ്റിയും തൃശൂർ നിയോജകമണ്ഡലം കമ്മിറ്റിയും സംയുക്തമായി കസ്തൂർബ അനുസ്മരണ ദിനത്തോടനുബന്ധിച്ച് തൃശൂർ വെസ്റ്റ് ഫോർട്ട് മെറീന ഹോമിലെ അമ്മമാർക്ക് നിത്യോപയോഗ സാധനങ്ങൾ സമ്മാനിച്ചു. കെ.പി.ജി.ഡി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.അജിതൻ മേനോത്തും ജില്ലാ ചെയർമാൻ പ്രൊഫ. വി എ വർഗീസും മറീന ഹോം സുപ്പീരിയർ സിസ്റ്റർ ഹൃദ്യക്ക് അവശ്യസാധനങ്ങൾ കൈമാറി. ജില്ലാ ട്രഷറർ പ്രൊഫ. യു.എസ് മോഹനൻ, അഡ്വ.പി.ലൈല, വത്സല ബാബുരാജ്, പീറ്റർ, രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി അഖിൽ നായർ, സിസ്റ്റർമാരായ ക്ലറിന, സുമന, ഷീൻ തെരേസ എന്നിവർ പങ്കെടുത്തു. കസ്തൂർബാഗാന്ധിയെ അനുസ്മരിച്ചു.

Advertisement
Advertisement