നവീകരിച്ച് നൽകിയ വീടിന്റെ താക്കോൽദാനം പ്രതിപക്ഷനേതാവ് നിർവഹിച്ചു
Friday 24 February 2023 1:52 AM IST
നെയ്യാറ്റിൻകര:മാരായമുട്ടം സഹകരണ ബാങ്കിന്റെയും പെരുമ്പഴുതൂർ അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിന്റെയും സഹകരണത്തോടെ കോൺഗ്രസ് പ്രവർത്തകനായ അന്തരിച്ച തോട്ടവാരം സനിലിന്റെ കുടുംബത്തിന് നവീകരിച്ച് നൽകിയ വീടിന്റെ താക്കോൽദാനം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നിർവഹിച്ചു. സനിലിന്റെ മാതാവും ഭാര്യയും ചേർന്ന് താക്കോൽ സ്വീകരിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അദ്ധ്യക്ഷത വഹിച്ചു.സനിൽ പെരുമ്പഴുതൂർ ബാങ്കിൽ നിന്നെടുത്ത ലോൺ കുടിശിക അടച്ച് തീർത്ത സർട്ടിഫിക്കറ്റ് ഡി.സി.സി പ്രസിഡന്റ് പാലോട് രവി വിതരണം ചെയ്തു. അഡ്വ.എം.വിൻസെന്റ് എം.എൽ.എ,മാരായമുട്ടം സുരേഷ്,എം.എസ്.അനിൽ,വടകര വാസുദേവൻ നായർ,എൻ.പി.സതികുമാർ, കൊല്ലിയോട് സത്യനേശൻ,അഡ്വ.ആങ്കോട് രാജേഷ്,അയിരൂർ ബാബു,മണ്ണൂർ ശ്രീകുമാർ,ബിനിൽ മണലുവിള എന്നിവർ പങ്കെടുത്തു.